മിലാന്/നേപ്പിള്‍സ്: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഇന്നും നാളെയും സൂപ്പര്‍ പോരാട്ടങ്ങള്‍. ബാഴ്സലോണ-ഇന്റര്‍ മിലാന്, അത്ലറ്റിക്കോ മാഡ്രിഡ്-ബൊറൂസിയ ഡോര്‍ട്മുണ്ട്, നാപ്പോളി-പിഎസ്ജി മത്സരങ്ങളാണ് ഇന്നത്തെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളാകുക.
ഇതില്‍ പിഎസ്ജിക്ക് മുന്നോട്ടുള്ള കുതിപ്പിന് ജയം അനിവാര്യമാണ്. ഗ്രൂപ്പ് സിയില്‍ നിലവില്‍ മൂന്നാം സ്ഥാനത്തുള്ള പിഎസ്ജിക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. നാപ്പോളിയുമായുള്ള കഴിഞ്ഞ മത്സരം സമനിലയായിരുന്നു. ഫ്രഞ്ച് ലീഗിലെ വിജയക്കുതിപ്പ് ടീമിന് ചാമ്പ്യന്‍സ് ലീഗില്‍ തുടരാവുന്നില്ല. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെ നേരിടും. ഗ്രൂപ്പില്‍ ലിവര്‍പൂള്‍ ഒന്നാമതും നാപ്പോളി രണ്ടാം സ്ഥാനത്തുമാണ്.