തിരുവനന്തപുരം: 19 വയസിനു താഴെയുള്ള വനിതകളുടെ ട്വന്റി- 20 ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം സൂപ്പർലീഗിൽ. ഹിമാചൽപ്രദേശിലെ അംതാറിൽ നടന്ന ലീഗ് മത്സരങ്ങളിൽ 20 പോയിന്റ് നേടി ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനത്തെത്തിയാണ് കേരളം സൂപ്പർ ലീഗിൽ പ്രവേശിച്ചത്. ഹിമാചലാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്. ഇന്നലെ നടന്ന മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ എട്ടു വിക്കറ്റിന് പരാജയപ്പെടുത്തി. ഈ മാസം 26 മുതൽ ഗുണ്ടൂരിലാണ് സൂപ്പർ ലീഗ് മത്സരങ്ങൾ ആരംഭിക്കുക.
ലീഗിൽ ഉത്തരാഖണ്ഡിനു പുറമെ, ഗോവ, ഹരിയാന, നാഗാലാൻഡ്, ജാർഖണ്ഡ് എന്നീ ടീമുകളെ കേരളം പരാജയപ്പെടുത്തി. ഹിമാചലിനോടു മാത്രമാണു കേരളം തോറ്റത്.
ലീഗിൽ ഉത്തരാഖണ്ഡിനു പുറമെ, ഗോവ, ഹരിയാന, നാഗാലാൻഡ്, ജാർഖണ്ഡ് എന്നീ ടീമുകളെ കേരളം പരാജയപ്പെടുത്തി. ഹിമാചലിനോടു മാത്രമാണു കേരളം തോറ്റത്.