പൂന: ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ബംഗളൂരു എഫ്സിക്ക് തകർപ്പൻ ജയം. സുനിൽ ഛേത്രിയുടെ (41, 43 മിനിറ്റുകൾ) ഇരട്ട ഗോൾ ബലത്തിൽ ബംഗളൂരു പൂന സിറ്റിയെ 0-3നു തകർത്തു. മിക്കും (64-ാം മിനിറ്റ്) ആണ് ബംഗളൂരുവിന്റെ പട്ടിക പൂർത്തിയാക്കിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളിൽനിന്ന് ഏഴ് പോയിന്റുമായി ബംഗളൂരു ഒന്നാം സ്ഥാനത്ത് എത്തി. നോർത്ത് ഈസ്റ്റിനും ഏഴ് പോയിന്റ് ഉണ്ടെങ്കിലും ഗോൾ ശരാശരിയിൽ ബംഗളൂരുവിനാണ് മുൻതൂക്കം.