മുംബൈ: മുംബൈയിലെ മൈതാനങ്ങള്‍ ഇന്ത്യക്കു സമ്മാനിച്ച രണ്ടു താരങ്ങളായിരുന്നു സച്ചിന് തെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും. ഈ സഖ്യം വീണ്ടും ക്രിക്കറ്റിലൊന്നിക്കുകയാണ്. പകരം പുതിയ കളിക്കാരെ തേടി സച്ചിന്റെ പുതിയ അക്കാഡമിയില്‍ പരിശീലകനായിട്ടാണ് കാംബ്ലി എത്തുന്നത്. 1990കളില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രധാന കൂട്ടുകെട്ടായിരുന്നു സച്ചിന്-കാംബ്ലി സഖ്യം. ഇവരെ ആരാധകര്‍ ഷോലെയിലെ നായക കഥാപാത്രങ്ങളായ ജയ്-വീരു എന്നാണ് വിളിച്ചിരുന്നത്. ഫോം മോശമായ കാംബ്ലി ക്രിക്കറ്റ് ജീവിതം നേരത്തെ ഉപേക്ഷിച്ചിരുന്നു.
തെണ്ടുല്‍ക്കറുടെ റിട്ടയര്‍മെന്റ് പാര്‍ട്ടിയില്‍ കാംബ്ലിയെ ക്ഷണിച്ചിരുന്നുമില്ല. എന്നാല്‍ അവയെല്ലാം മറന്നുകൊണ്ട് സച്ചിന്റെ പുതിയ സംരംഭത്തില്‍ കാംബ്ലിയും പങ്കുചേര്‍ന്നിരിക്കുകയാണ്.
ഇംഗ്ലീഷ് കൗണ്ടി ടീം മിഡില്‍സെക്സുമായുള്ള സഹകരണത്തോടെയാണ് തെണ്ടുല്‍ക്കര്‍ അക്കാഡമി സ്ഥാപിക്കുന്നത്.
തെണ്ടുല്‍ക്കര്‍-മിഡില്‍സെക്സ് ഗ്ലോബല്‍ അക്കാഡമി നവംബര്‍ ഒന്നു മുതല്‍ നാലു വരെ ഡിവൈ പട്ടീല്‍ സ്റ്റേഡിയത്തില്‍ ക്യാംപ് ആരംഭിക്കും. നവംബര്‍ ആറു മുതല്‍ ഒമ്പത് വരെ ബാന്ദ്രയിലെ എംഐജി ക്ലബ്ബിലും നവംബര്‍ 12 മുതല്‍ 15 വരെ 17 മുതല്‍ 20 വരെ പൂനയിലും ക്യാംപ് നടക്കും. ഏഴു മുതല്‍ 17 വയസ് വരെയുള്ളവര്‍ക്കും 13 മുതല്‍ 18 വയസ് വരെയുള്ളവര്‍ക്കു വേണ്ടിയാണ് ക്യാംപ്.