ബുഡാപെസ്റ്റ്: ലോക ഗുസ്തി ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയുടെ ബജ്റംഗ് പൂനിയയ്ക്കു വെള്ളി. ജാപ്പനീസ് താരം തകുടോ ഒടോഗുരോയോടാണ് പൂനിയ പരാജയപ്പെട്ടത്. പുരുഷന്മാരുടെ 65 കിലോഗ്രാം സെമി ഫൈനലിൽ പൂനിയ ക്യൂബയുടെ അലെജാൻഡ്രോ എൻറികെ വാൽഡെസ് ടോബിയറെ 4-3നു തോൽപ്പിച്ചാണ് ആദ്യമായി ലോക ചാന്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്നത്.
2013 ലോക ചാന്പ്യൻഷിപ്പിൽ പൂനിയ വെങ്കലം നേടിയിരുന്നു. ലോക ചാന്പ്യൻഷിപ്പിൽ രണ്ടു മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനായിരിക്കുകയാണ് പൂനിയ. ലോക ചാന്പ്യൻഷിപ്പിൽ ഇന്ത്യക്കായി സുശീൽ കുമാർ മാത്രമേ സ്വർണം നേടിയിട്ടുള്ളൂ