മസ്കറ്റ്: ഏഷ്യൻ ചാന്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. ചിരവൈരികളായ പാക്കിസ്ഥാനെ 3-1ന് ഇന്ത്യ കീഴടക്കി. മൻദീപ് സിംഗ് (24, 31 മിനിറ്റുകൾ) ഇരട്ടഗോൾ നേടിയപ്പോൾ ദിൽപ്രീത് സിംഗ് (42-ാം മിനിറ്റ്) പട്ടിക പൂർത്തിയാക്കി. ആദ്യമിനിറ്റിൽ മുഹമ്മദ് ഇർഫാനിലൂടെ പാക്കിസ്ഥാൻ മുന്നിൽ കടന്നെങ്കിലും മൂന്ന് ഗോൾ തിരിച്ചടിച്ച് ഇന്ത്യ ജയം നേടുകയായിരുന്നു.