ന്യൂഡൽഹി: രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യൻ കായികതാരങ്ങൾക്ക് ബിസിനസ് ക്ലാസ് യാത്ര നല്കണമെന്ന് ഇന്ത്യൻ ഒളിന്പിക് അസോസിയേഷൻ (ഐഒഎ) കേന്ദ്ര കായിക മന്ത്രിയായ രാജ്യാവർധൻ സിംഗ് റാത്തോഡിനോട് ആവശ്യപ്പെട്ടു. ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്തയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. യൂത്ത് ഒളിന്പിക്സ് മെഡൽ ജേതാക്കളെ ഐഒഎ ആദരിച്ചു. സ്വർണം നേടിയവർക്ക് മൂന്നു ലക്ഷവും വെള്ളിക്ക് 1.5ഉം വെങ്കലത്തിന് ഒരു ലക്ഷം രൂപ വീതവും ഐഒഎ സമ്മാനമായി നല്കും.