മീനങ്ങാടി: കൃഷ്ണഗിരി സ്റ്റേഡിയത്തിൽ വിജയ് മർച്ചന്റ് ട്രോഫി അണ്ടർ - 16 ക്രിക്കറ്റിൽ കേരളത്തിനെതിരേ ആദ്യദിനം ആന്ധ്രപ്രദേശ് നാലു വിക്കറ്റ് നഷ്ടത്തിൽ 208 റണ്‍സ് നേടി. ദേവാനന്ദ് റെഡ്ഡിയും(57) എസ്.കെ. റഷീദും(53)അർധശതകം നേടി. കേരളത്തിനുവേണ്ടി സുധി അനിൽ മൂന്നു വിക്കറ്റ് വീഴ്ത്തി.