ആലപ്പുഴ: 45-ാമത് സംസ്ഥാന സബ് ജൂണിയർ ബാസ്കറ്റ്ബോളിൽ കോഴിക്കോടിനും എറണാകുളത്തിനും കിരീടം. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 43-41ന് തൃശൂരിനെ കീഴടക്കിയാണ് കോഴിക്കോട് ചാന്പ്യന്മാരായത്. ആണ്‍കുട്ടികളുടെ പോരാട്ടത്തിൽ കോട്ടയത്തെ 52-60നു പരാജയപ്പെടുത്തി എറണാകുളം കിരീടം ഉയർത്തി.
മൂന്നാംസ്ഥാന പോരാട്ടത്തിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് 68-41ന് ആലപ്പുഴയെയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം 52-51ന് എറണാകുളത്തെയും പരാജയപ്പെടുത്തി.
മൂന്നാംസ്ഥാന പോരാട്ടത്തിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് 68-41ന് ആലപ്പുഴയെയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം 52-51ന് എറണാകുളത്തെയും പരാജയപ്പെടുത്തി.