ഗുവാഹത്തി: യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഋഷഭ് പന്ത് ഏകദിനത്തിൽ ഇന്ന് അരങ്ങേറ്റം കുറിക്കും. സ്പെഷലിസ്റ്റ് ബാറ്റ്സ്മാനായാണ് പന്തിനെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ധോണിയാണ് വിക്കറ്റ് കീപ്പർ. അതേസമയം, യുവ പേസറായ ഖലീൽ അഹമ്മദിനെ 12-ാമൻ ആയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇംഗ്ലണ്ട് പര്യടനത്തിൽ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. തുടർന്ന് വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പരയിലും പന്ത് ഫോം തുടർന്നു. ഏഷ്യ കപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച രവീന്ദ്ര ജഡേജ ടീമിൽ സ്ഥാനം നിലനിർത്തി.
ടീം: കോഹ്ലി (ക്യാപ്റ്റൻ), ധവാൻ, രോഹിത്, അന്പാട്ടി റായിഡു, പന്ത്, ധോണി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ഉമേഷ് യാദവ്, മുഹമ്മദ് ഷാമി.