കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) അഞ്ചാം സീസണിലെ രണ്ടാം ഹോം മത്സരത്തിനു കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഡൽഹി ഡൈാനമോസുമായാണു ബ്ലാസ്റ്റേഴ്സ് ഇന്ന് ഏറ്റുമുട്ടുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7.30നാണു മത്സരം. ആദ്യ ഹോം മത്സരത്തിൽ മുംബൈ സിറ്റി എഫ്സിയോട് 1-1ന് സമനില പാലിച്ച ബ്ലാസ്റ്റേഴ്സ് ഇന്നു ജയം ലക്ഷ്യമിട്ടാവും കളത്തിലിറങ്ങുക.
മികച്ച തുടക്കമാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനു നേടാനായത്. ഉദ്ഘാടന മത്സരത്തിൽ എടികെയെ അവരുടെ തട്ടകത്തിൽ 2-0ന് തകർത്തുകൊണ്ടായിരുന്നു തുടക്കം. എന്നാൽ, സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാം കളിയിൽ അവസരത്തിനൊത്ത് ഉയരാൻ സാധിച്ചില്ല. ഇഞ്ചുറി ടൈമിൽ മുംബൈ സിറ്റി നേടിയ ഗോൾ, മത്സരം സമനിലയിൽ എത്തിക്കുകയായിരുന്നു. നാലു പോയിന്റുമായി നാലാം സ്ഥാനത്താണു നിലവിൽ കേരള ബ്ലാസ്റ്റേഴ്സ്.
മുംബൈ സിറ്റിക്കെതിരേ 4-2-3-1 എന്ന രീതിയിലാണു കോച്ച് ഡേവിഡ് ജയിംസ് കളിക്കാരെ മൈതാനത്തു വിന്യസിച്ചത്. നിക്കോള ക്രമരാവിച്ചിനൊപ്പം സഹൽ അബ്ദുൾ സമദും ഡിഫൻസീവ് മിഡ്ഫീൽഡർമാരായി. ഈ രീതിയിൽ തന്നെയായിരിക്കും ഡേവിഡ് ജയിംസ് ഇന്നു ബ്ലാസ്റ്റേഴ്സിനെ ഡൽഹി ഡൈനാമോസിനെതിരേയും ഇറക്കുക. ഹോൾഡിംഗ് മിഡ്ഫീൽഡറായി സെർബിയൻ താരം നിക്കോള ക്രമാരവിച്ചും സഹൽ അബ്ദുൾ സമദും ഇറങ്ങിയേക്കും.
ഇവർക്കു മുന്നിലായി സെൻട്രൽ മിഡ്ഫീൽഡറായി സെർബിയൻ താരമായ സ്ലാവിസ സ്റ്റൊയനോവിച്ചും ഇടത്തും വലത്തുമായി ഹാലിചരണ് നർസാരി, സെയ്മിൻലെൻ ദുംഗൽ എന്നിവരും എത്തിയേക്കും. സ്ട്രൈക്കറുടെ റോളിൽ സ്ലൊവേനിയൻ താരമായ പോപ്ലാട്നിക്കും ഗോൾവലയ്ക്കു മുന്നിൽ ധീരജ് സിംഗുമുണ്ടാകും. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം ആത്മവിശ്വാസം നൽകുന്നതാണെന്നു ഡേവിഡ് ജയിംസ് പറഞ്ഞു.
ഡൽഹിയും യുവനിരയുമായാണ് കളിക്കാനിറങ്ങുന്നത്. അതുകൊണ്ടുതന്നെ ബ്ലാസ്റ്റേഴ്സ് പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട്. ദേശീയ താരങ്ങൾ ബ്ലാസ്റ്റേഴ്സിനു നേട്ടമാണ്. ടീമിന്റെ മൊത്തം ഒത്തിണക്കത്തിനു അതു സഹായകമാണ്.
സീസണിലെ ആദ്യ എവേ മത്സരത്തിനാണു ഡൽഹി ഇന്ന് ഇറങ്ങുന്നത്. രണ്ടു മത്സരങ്ങളിൽ ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി ഒരു പോയിന്റുമായി എട്ടാമതാണു നിലവിൽ ഡൽഹി ഡൈനാമോസ്. ആദ്യം കളിച്ച രണ്ടു മത്സരങ്ങളിൽ പൂനെ സിറ്റിയോട് 1-1ന് സമനില പാലിച്ച ഡൽഹി രണ്ടാം കളിയിൽ എടികെയോട് ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു തോറ്റിരുന്നു.
ഇന്ത്യൻ താരങ്ങൾ ഉൾപ്പെടുന്ന മികച്ച പ്രതിരോധ നിര ബ്ലാസ്റ്റേഴ്സിനുണ്ടെന്നു ഡൽഹി ഡൈനാമോസ് അസിസ്റ്റന്റ് കോച്ച് മൃദുൽ ബാനർജി പറഞ്ഞു. രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് നന്നായി കളിച്ചുവെന്നും മൃദുൽ പറഞ്ഞു.
ഹോം മത്സരത്തിൽ ആദ്യജയം തേടി ബ്ലാസ്റ്റേഴ്സും, ഈ സീസണിലെ ആദ്യജയം തേടി ഡൽഹി ഡൈനാമോസും കളത്തിനിറങ്ങുന്പോൾ മികച്ചച്ചൊരു പോരാട്ടമായിരിക്കും ഫുൾബോൾ പ്രേമികൾക്ക് കാണാനാവുക.
സൈനികർക്ക് ആദരം
കൊച്ചി: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട സൈനികർക്കു കേരള ബ്ലാസ്റ്റേഴ്സിന്റെ ആദരം. ഇന്നു കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിനു മുന്നോടിയായാണ് കര, നാവിക, വ്യോമ, തീരദേശ സേനാംഗങ്ങളെ ആദരിക്കുന്നത്. ടീം ഉടമ നിമ്മഗഡ പ്രസാദ്, ബ്രാൻഡ് അംബാസഡർ മോഹൻലാൽ എന്നിവർ സൈനികർക്ക് ആദരം സമർപ്പിക്കും. ടീമിന്റെ ആദരസൂചകമായുള്ള ഫലകം നാല് സേനയുടെയും പ്രതിനിധികൾക്കു സമ്മാനിക്കും. പ്രതിരോധ സേനയിലെ മുന്നൂറോളം അംഗങ്ങളെ കളി കാണാനും ക്ഷണിച്ചിട്ടുണ്ട്.
ആദ്യ ഹോം മത്സരത്തിനു മുന്നോടിയായി രക്ഷാപ്രവർത്തകരായ മത്സ്യത്തൊഴിലാളികളെ ബ്ലാസ്റ്റേഴ്സ് ആദരിച്ചിരുന്നു.