ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ കൂട്ടത്തകർച്ച. പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 282 റണ്‍സിനു മറുപടി യായി ക്രീസിലെത്തിയ ഓസ്ട്രേലിയ 145ൽ പുറത്തായി. ഇതോടെ പാക്കിസ്ഥാന് 137 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ലഭിച്ചു.
33 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസർ മുഹമ്മദ് അബ്ബാസും 23 റണ്‍സ് വിട്ടുനല്‍കി മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ ബിലാൽ ആസിഫുമാണ് ഓസീസ് ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയത്. 50.4 ഓവറിൽ ഓസ്ട്രേലിയൻ ഇന്നിംഗ്സ് അവസാനിച്ചു.
39 റണ്‍സ് നേടിയ ഓപ്പണർ ആരോണ്‍ ഫിഞ്ച് ആണ് ഓസീസ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. മിച്ചൽ സ്റ്റാർക്ക് 34 റണ്‍സ് നേടി.