ദുബായ്: ടെസ്റ്റ് ക്രിക്കറ്റിൽ നിർണായക മാറ്റങ്ങൾക്കൊരുങ്ങി ഐസിസി. ടെസ്റ്റിന്റെ ദൈർഘ്യം നാല് ദിവസമാക്കി ചുരക്കി പരമാവധി മത്സരങ്ങൾ ഡേനൈറ്റ് ആക്കാനാണ് ഐസിസി ആലോചിക്കുന്നത്. ഐസിസി ക്രിക്കറ്റ് ജനറൽ മാനേജർ ജെഫ് അലാർഡീസ് ആണ് ടെസ്റ്റിൽ നടത്താൻ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ കുറിച്ച് സൂചന നൽകിയത്.
ടെസ്റ്റിനെ ജനകീയമാക്കാനാണ് പുതിയ പരിഷ്കാരങ്ങൾകൊണ്ട് ഐസിസി ലക്ഷ്യമിടുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ ടെസ്റ്റ് ക്രിക്കറ്റിന്റെ നിലനിൽപ്പിന് അത്യാവശ്യമാണെന്നാണ് ഐസിസിയുടെ വിലയിരുത്തൽ. ടെസ്റ്റ് മത്സരങ്ങൾ പകലും രാത്രിയുമായി നടത്തുകയും, നാല് ദിവസത്തേക്ക് ചുരുക്കുകയും ചെയ്താൽ കാണികളെ കൂടുതലായി സ്റ്റേഡിയങ്ങളിലെത്തിക്കാമെന്നാണ് ഐസിസി കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് ഐസിസി നടത്തിയ പഠനത്തിൽ, ഡേനൈറ്റ് ടെസ്റ്റ് മത്സരങ്ങളുടെ ടെലിവിഷൻ വ്യൂവർഷിപ്പ് പോലും പകൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.