ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ഇന്ത്യയുടെ പ്രവീണ്‍ ചിത്രവേലിനു വെങ്കലം. ആണ്‍കുട്ടികളുടെ ട്രിപ്പിൾ ജംപിലാണ് ചിത്രവേൽ മെഡൽ നേടിയത്. യൂത്ത് ഒളിന്പിക്സിൽ അത്ലറ്റിക്സിൽനിന്ന് ഇന്ത്യക്ക് ലഭിക്കുന്ന രണ്ടാം മെഡലാണിത്. നേരത്തേ അഞ്ച് കിലോമീറ്റർ നടത്തത്തിൽ സൂരജ് പവൻവർ ഇന്ത്യക്കായി വെള്ളി നേടിയിരുന്നു.
ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 14 ആയി. മൂന്ന് സ്വർണം, 10 വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണത്.
ഇതോടെ ഇന്ത്യയുടെ മെഡൽ നേട്ടം 14 ആയി. മൂന്ന് സ്വർണം, 10 വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണത്.