ഒഡെൻസ്: ഡെന്മാർക്ക് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്ത്യയുടെ സമീർ വർമയ്ക്ക് അട്ടിമറി ജയം. ലോക രണ്ടാം നന്പർ താരമായ ചൈനയുടെ യുഖി ഷിയെ ആദ്യ റൗണ്ടിൽ സമീർ അട്ടിമറിച്ചു. 21-17, 21-18നായിരുന്നു പുരുഷ സിംഗിൾസ് ആദ്യ റൗണ്ടിൽ ഇന്ത്യൻ താരത്തിന്റെ ജയം.
ഇന്ത്യയുടെ കെ. ശ്രീകാന്തും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഏഴാം നന്പർ താരമായ ശ്രീകാന്ത് ഡെന്മാർക്കിന്റെ വിറ്റിംഗ്സിനെയാണ് ആദ്യ റൗണ്ടിൽ കീഴടക്കിയത്. 21-16, 21-10നായിരുന്നു ശ്രീകാന്തിന്റെ ജയം. രണ്ടാം റൗണ്ടിൽ ചൈനയുടെ ലിൻ ഡാൻ ആണ് ശ്രീകാന്തിന്റെ എതിരാളി. ഇന്തോനേഷ്യൻ താരം ജോനാഥൻ ക്രിസ്റ്റ്യനെയെയാണ് രണ്ടാം റൗണ്ടിൽ സമീറിനു നേരിടേണ്ടത്.