റിയാദ്: രാജ്യാന്തര സൗഹൃദ ഫുട്ബോളിൽ ഇന്ന് ആരാധകരുടെ ഇഷ്ട ടീമുകളായ ബ്രസീലും അർജന്റീനയും നേർക്കുനേർ. ലയണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 11.30നാണ് മത്സരം.
ഇന്ത്യയിൽ ടെലിവിഷൻ സംപ്രേഷണം ഇല്ല. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ബെൽജിയത്തിനു മുന്നിൽ മാത്രമേ ബ്രസീൽ പരാജയപ്പെട്ടിട്ടുള്ളൂ. അത് ലോകകപ്പ് ക്വാർട്ടറിലായിരുന്നു. ലോകകപ്പിൽ ഫ്രാൻസിനോട് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടശേഷം ഒരു സമനിലയും രണ്ട് ജയവുമാണ് അർജന്റീന നേടിയത്. യുവനിരയുമായാണ് അർജന്റീനയുടെ വരവ്.
ബെൽജിയവും ഹോളണ്ടും തമ്മിലാണ് മറ്റൊരു വന്പൻ സൗഹൃദപോരാട്ടം. കൊളംബിയ, ചിലി, മെക്സിക്കോ, ഉറുഗ്വെ, ജപ്പാൻ തുടങ്ങിയ ടീമുകളും ഇന്നിറങ്ങും.