കൊച്ചി: ജെ.കെ. ടയർ എഫ്എംഎസ്സിഐ ദേശീയ റേസിംഗ് ചാന്പ്യൻഷിപ്പിന്റെ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് കോയന്പത്തൂർ മോട്ടോർ സ്പീഡ്വേയിൽ സമാപനം. യൂറോ ജെകെ 18 വിഭാഗത്തിലെ കന്നി കിരീടത്തിലേക്ക് ചെന്നൈയുടെ അശ്വിൻ ദത്ത ഒരുപടി കൂടി അടുത്തു.
ചാന്പ്യൻഷിപ്പിൽ ഒരു റൗണ്ട് മത്സരം കൂടി അവശേഷിക്കെ 74 പോയിന്റുകളാണ് അശ്വിൻ നേടിയത്. 68 പോയിന്റുമായി കാർത്തിക് തരാനിയാണ് രണ്ടാമത്. ശനിയാഴ്ച മൂന്നാം റൗണ്ട് മത്സരങ്ങൾ തുടങ്ങുന്പോൾ രണ്ടു പോയിന്റ് മാത്രമായിരുന്നു അശ്വിൻ ദത്തയുടെ ലീഡ്. 66 പോയിന്റുമായി നയൻ ചാറ്റർജിയാണ് മൂന്നാം സ്ഥാനത്ത്.