ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസ് കിരീടം സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. ഫൈനലിൽ ക്രൊയേഷ്യയുടെ ബോർന കോറിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്. സ്കോർ: 6-3, 6-4.
ഇതോടെ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയരും. സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡററെ പിന്തള്ളിയാണ് ജോക്കോവിച്ച് രണ്ടാം റാങ്കിലെത്തുക. ഈ സീസണിൽ രണ്ട് ഗ്രാൻസ് ലാം (വിംബിൾഡണ്‍, യുഎസ് ഓപ്പണ്‍) കിരീടങ്ങൾ സെർബ് താരം സ്വന്തമാക്കിയിരുന്നു. 14 തവണ ഗ്രാൻസ് ലാമിൽ മുത്തമിട്ട ജോക്കോവിച്ച് തുടർച്ചയായി 14 ജയം സ്വന്തമാക്കി നിൽക്കുകയാണ്.
ഷാങ്ഹായ് മാസ്റ്റേഴ്സ് ഇത് നാലാം തവണയാണ് ജോക്കോവിച്ച് സ്വന്തമാക്കുന്നത്. അഞ്ച് മാസം മുന്‍പ് 22-ാം റാങ്കിലായിരുന്നിടത്തുന്നിനാണ് സെർബ് താരം 20 സ്ഥാനങ്ങൾ മെച്ചപ്പെടുത്താനൊരുങ്ങുന്നത്.