തൃശൂർ: ദക്ഷിണേന്ത്യൻ ശരീരസൗന്ദര്യ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. എട്ട് അംഗ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുക. നവംബർ 17, 18 തീയതികളിൽ ആന്ധ്രപ്രദേശിലാണ് ചാന്പ്യൻഷിപ്പ്. ടീം: കെ. സുധീപ് , വി.ആർ. അനന്ദു, എൻ. ബാലകൃഷ്ണൻ, എ. അഖിൽ, ടി.വി. അക്ഷയ് അനിൽകുമാർ, എം.എം. ശ്രീജിത്ത്, ആൻസണ്‍ അഗസ്റ്റ്യൻ, ജോമോൻ വർഗീസ്.