ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്സ് പുരുഷ വിഭാഗം സിംഗിൾസ് ടെന്നീസ് സെമിയിൽ റോജർ ഫെഡറർ പുറത്ത്. നിലവിലെ ചാന്പ്യനും ഒന്നാം സീഡുമായ ഫെഡററെ ക്രൊയേഷ്യയുടെ ബോർന കോറിക് അട്ടിമറിച്ചു. സ്കോർ: 6-4, 6-4.
രണ്ടാം സീഡും യുഎസ് ഓപ്പണ്‍ ജേതാവുമായ നൊവാക് ജോക്കോവിച്ച് ഫൈനലിൽ പ്രവേശിച്ചു. ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ 6-2, 6-1നു കീഴടക്കിയാണ് സെർബ് താരം ഫൈനലിൽ കടന്നത്. ജോക്കോവിച്ച്-കോറിക് ഫൈനൽ ഇന്ന് നടക്കും.