ബുവേനോസ് ആരീസ്: യൂത്ത് ഒളിന്പിക്സിൽ ചരിത്രം കുറിച്ച് ബാഡ്മിന്റണ്‍ സ്വർണം നേടാൻ ഇന്ത്യയുടെ ലക്ഷ്യസെന്നിനു സാധിച്ചില്ല. ഫൈനലിൽ ചൈനയുടെ ലി ഷിഫെങിനോട് പരാജയപ്പെട്ട ലക്ഷ്യ വെള്ളികൊണ്ട് തൃപ്തിപ്പെട്ടു. 15-21, 19-21നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ സന്പാദ്യം ഏഴ് ആയി. മൂന്ന് സ്വർണവും നാല് വെള്ളിയുമുൾപ്പെടെയാണിത്. പെണ്‍കുട്ടികളുടെയും ആണ്കുട്ടികളുടെയു ഹോക്കിയിൽ ഇന്ത്യ സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.