മുംബൈ: മീ ടൂ വിവാദം ഇന്ത്യൻ ക്രിക്കറ്റിലും. ബിസിസിഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ രാഹുൽ ജോഹ്റിക്കെതിരേയാണ് പേര് പുറത്തുവിടാത്ത യുവതി രംഗത്ത് എത്തിയിരിക്കുന്നത്. സംഭവം വിവാദമായതോടെ സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സിഒഎ) രാഹുലിനോട് വിശദീകരണം ആവശ്യപ്പെട്ടു. രാഹുൽ ജോഹ്റി മുന്പ് ജോലി ചെയ്തിരുന്ന നീച്ചെ സാറ്റ്ലൈറ്റ് ചാനലിലെ ജീവനക്കാരിയാണ് ആരോപണം ഉന്നയിച്ചത്.