ഷാങ്ഹായ് മാസ്റ്റേഴ്സ് ടെന്നീസ് പുരുഷ സിംഗിൾസിൽ ഒന്നും രണ്ടും സീഡുകളായ റോജർ ഫെഡററും നൊവാക് ജോക്കോവിച്ചും സെമിയിൽ. ഇന്നു നടക്കുന്ന ആദ്യ സെമിയിൽ ജോക്കോവിച്ച് ജർമനിയുടെ അലക്സാണ്ടർ സ്വരേവിനെ നേരിടും.
ദക്ഷിണാഫ്രിക്കയുടെ കെവിൻ ആൻഡേഴ്സണെ 7-6(7-1), 6-3ന് പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് സെമിയിൽ പ്രവേശിച്ചത്. യുഎസ് ഓപ്പണ്‍ ജേതാവായ സെർബ് താരത്തിനു മുന്നിൽ ആൻഡേഴ്സണ് ആദ്യ സെറ്റിൽ പൊരുതിയെങ്കിലും രണ്ടാം സെറ്റിൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. ബ്രിട്ടീഷ് താരമായ കെയ്ലി എഡ്മണ്ടിനെ 6-4, 6-4നു കീഴടക്കിയാണ് സ്വരേവ് സെമിയിൽ പ്രവേശിച്ചത്.
ജാപ്പനീസ് താരം കെയ് നിഷികോരിയെ 6-4, 7-6(7-4)നു മറികടന്നാണ് നിലവിലെ ജേതാവായ സ്വിസ് താരം ഫെഡറർ അവസാന നാലിൽ കടന്നത്. ഓസ്ട്രേലിയയുടെ മാത്യു എബ്ഡനെ കീഴടക്കിയ ക്രൊയേഷ്യയുടെ ബോർന കോറിക് ആണ് സെമിയിൽ ഫെഡററിന്റെ എതിരാളി.