കോട്ടയം: സംസ്ഥാന സ്കൂൾ സൗത്ത് സോണ്‍ ഗെയിംസിൽ തിരുവനന്തപുരത്തിനു കീരിടം. 20 സ്വർണവും 10 വെള്ളിയും ഒന്‍പതു വെങ്കലവും ഉൾപ്പെടെ 273 പോയിന്റ് നേടിയാണു തിരുവനന്തപുരം ജില്ല വിജയിച്ചത്. രണ്ടാം സ്ഥാനത്ത് എത്തിയ എറണാകുളത്തിനു 11 സ്വർണവും 15 വെള്ളിയും 13 വെങ്കലവും ഉൾപ്പെടെ 202 പോയിന്റാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തുള്ള കോട്ടയത്തിനു ഏഴു സ്വർണവും ഒന്‍പതു വെള്ളിയും 11 വെങ്കലവുമുൾപ്പെടെ 140 പോയിന്റാണ് സ്വന്തമാക്കാനായത്.