ന്യൂഡല്‍ഹി: കളി തീരാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ ഡിയേഗോ കാര്‍ലോസ് നേടിയ ഗോളില്‍ പൂന സിറ്റി ഡല്‍ഹി ഡൈനാമോസിനോട് പോയിന്റ് പങ്കുവച്ചു. ഇരുടീമും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു.
പൂനയുടെ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. പതുക്കെ ഡല്‍ഹി ആക്രമണത്തിലേക്കു കടന്നു. 20-ാം മിനിറ്റില്‍ ലഭിച്ച നല്ലൊരു അവസരം ഡല്‍ഹിക്കു വലയിലാക്കാനായില്ല. 44-ാം മിനിറ്റില്‍ ഡല്‍ഹിക്ക് കാത്തിരുന്ന അവസരം ലഭിച്ചു. 30 വാര പുറത്തുവച്ച് റാണ ഖാരുമിയുടെ തകര്‍പ്പന്‍ ഷോട്ട് വലയില്‍ തറച്ചുകയറി. രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്തുന്നതിനായി ഡല്‍ഹി ആക്രമിച്ചുകൊണ്ടിരുന്നു. ജയം ഉറപ്പിച്ചുനീങ്ങിയ ഡല്‍ഹിയെ ഞെട്ടിച്ചുകൊണ്ട് 88-ാം മിനിറ്റില്‍ ഡിയേഗോ കാര്‍ലോസ് വലകുലുക്കി.