ന്യൂഡൽഹി: ഇന്ത്യൻ ഗുസ്തി താരങ്ങളായ ബജരംഗ് പൂനിയക്കും വിനേഷ് ഫോഗട്ടിനും പദ്മശ്രീ പുരസ്കാരത്തിന് നാമനിർദേശം. നേരത്തെ ഖേൽരത്ന പുരസ്കാരത്തിന് നാമനിർദേശം ലഭിച്ച കായിക താരങ്ങളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച താരമാണ് ബജരംഗ് പുനിയ. ഇക്കാര്യത്തിൽ കോടതിയെ സമീപിക്കുമെന്നു പറഞ്ഞ് വിവാദം സൃഷ്ടിച്ചിരുന്നു. ഇരുവരുടെയും സംസ്ഥാന ഫെഡറേഷനുകളാണ് നാമനിർദേശം ചെയ്തിരിക്കുന്നത്.