+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഏകദിന റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്കു മു​​ന്നേ​​റ്റം

ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ന് പി​​ന്നാ​​ലെ ഐ​​സി​​സി ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. ഏ​​ഷ്യ ക​​പ്പി​​ൽ 317 റ​​ണ്‍​സ് നേ
ഏകദിന റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ​​ക്കു മു​​ന്നേ​​റ്റം
ദു​​ബാ​​യ്: ഏ​​ഷ്യ ക​​പ്പ് ക്രി​​ക്ക​​റ്റ് കി​​രീ​​ട​​ത്തി​​ന് പി​​ന്നാ​​ലെ ഐ​​സി​​സി ഏ​​ക​​ദി​​ന റാ​​ങ്കിം​​ഗി​​ൽ നേ​​ട്ട​​മു​​ണ്ടാ​​ക്കി ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ. ഏ​​ഷ്യ ക​​പ്പി​​ൽ 317 റ​​ണ്‍​സ് നേ​​ടി​​യ രോ​​ഹി​​ത് ശ​​ർ​​മ ര​​ണ്ടാം റാ​​ങ്കി​​ലെ​​ത്തി. 342 റ​​ണ്‍​സു​​മാ​​യി ഏ​​ഷ്യ ക​​പ്പി​​ൽ ടോ​​പ് സ്കോ​​റ​​റാ​​യ ശി​​ഖ​​ർ ധ​​വാ​​ൻ നാ​​ല് സ്ഥാ​​നം മെ​​ച്ച​​പ്പെ​​ടു​​ത്തി അ​​ഞ്ചാം റാ​​ങ്കി​​ലേ​​ക്കു​​യ​​ർ​​ന്നു. ഏ​​ഷ്യ ക​​പ്പി​​ൽ ക​​ളി​​ച്ചി​​ല്ലെ​​ങ്കി​​ലും ഇ​​ന്ത്യ​​യു​​ടെ സ്ഥി​​രം ക്യാ​​പ്റ്റ​​നാ​​യ വി​​രാ​​ട് കോ​​ഹ്‌​ലി ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. കോ​​ഹ്‌​ലി​​ക്ക് 884 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റും രോ​​ഹി​​ത് ശ​​ർ​​മ​​യ്ക്ക് 842 റേ​​റ്റിം​​ഗ് പോ​​യി​​ന്‍റു​​മാ​​ണു​​ള്ള​​ത്.

ബൗ​​ള​​ർ​​മാ​​രി​​ൽ പേ​​സ് ബൗ​​ള​​ർ ജ​​സ്പ്രീ​​ത് ബും​​റ ഒ​​ന്നാം സ്ഥാ​​നം നി​​ല​​നി​​ർ​​ത്തി. ഏ​​ഷ്യ ക​​പ്പി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്ത അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍റെ റാ​​ഷി​​ദ് ഖാ​​നാ​​ണ് ര​​ണ്ടാം സ്ഥാ​​ന​​ത്ത്. മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ൾ മെ​​ച്ച​​പ്പെ​​ടു​​ത്തി മൂ​​ന്നാം റാ​​ങ്കി​​ലേ​​ക്കു​​യ​​ർ​​ന്ന കു​​ൽ​​ദീ​​പ് യാ​​ദ​​വാ​​ണ് നേ​​ട്ട​​മു​​ണ്ടാ​​ക്കി​​യ മ​​റ്റൊ​​രു ഇ​​ന്ത്യ​​ൻ താ​​രം. യു​​സ്‌വേന്ദ്ര ചാ​​ഹ​​ൽ 11-ാം റാ​​ങ്ക് നി​​ല​​നി​​ർ​​ത്തി.

ടീം ​​റാ​​ങ്കിം​​ഗി​​ൽ ഇം​​ഗ്ല​ണ്ടി​​നു പി​​ന്നി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ് ഇ​​ന്ത്യ. ന്യൂ​​സി​​ല​​ൻ​​ഡ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, പാ​​ക്കി​​സ്ഥാ​​ൻ, ഓ​​സ്ട്രേ​​ലി​​യ, ബം​​ഗ്ലാ​ദേ​​ശ്, ശ്രീ​​ല​​ങ്ക എ​​ന്നി​​വ​​യാ​​ണ് തു​​ട​​ർ​​ന്നു​​ള്ള സ്ഥാ​​ന​​ങ്ങ​​ളി​​ൽ. ഏ​​ഷ്യ ക​​പ്പ് കി​​രീ​​ടം നേ​​ടി​​യ ഇ​​ന്ത്യ ഒ​​രു പോ​​യി​​ന്‍റ് അ​​ധി​​കം സ​​ന്പാ​​ധി​​ച്ചു. അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ അ​​ഞ്ച് പോ​​യി​​ന്‍റ് നേ​​ടി​​യ​​പ്പോ​​ൾ പാ​​ക്കി​​സ്ഥാ​​ൻ, ശ്രീ​​ല​​ങ്ക എ​​ന്നി​​വ​​യ്ക്ക് മൂ​​ന്ന് പോ​​യി​​ന്‍റ് വീ​​തം ന​​ഷ്ട​​പ്പെ​​ട്ടു.