+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ര്‍ട്മു​ണ്ട് ഒ​ന്നാ​മ​ത്

ലെ​വ​ര്‍കൂ​സ​ന്‍: ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലീ​ഗ​യി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് ഒ​ന്നാം​സ്ഥാ​ന​ത്ത്. ബ​യേ​ര്‍ ലെ​വ​ര്‍കൂ​സ​നെ 42ന് ​ത​ക​ര്‍ത്താ​ണ് ബൊ​റൂ​സി​യ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ര​ണ്ടു ഗോ​ളി
ഡോ​ര്‍ട്മു​ണ്ട് ഒ​ന്നാ​മ​ത്
ലെ​വ​ര്‍കൂ​സ​ന്‍: ജ​ര്‍മ​ന്‍ ബു​ണ്ട​സ് ലീ​ഗ​യി​ല്‍ ബൊ​റൂ​സി​യ ഡോ​ര്‍ട്മു​ണ്ട് ഒ​ന്നാം​സ്ഥാ​ന​ത്ത്. ബ​യേ​ര്‍ ലെ​വ​ര്‍കൂ​സ​നെ 4-2ന് ​ത​ക​ര്‍ത്താ​ണ് ബൊ​റൂ​സി​യ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്. ര​ണ്ടു ഗോ​ളി​നു പി​ന്നി​ല്‍നി​ന്ന​ശേ​ഷം നാ​ലു ഗോ​ള​ടി​ച്ചാ​ണ് ഡോ​ര്‍ട്മു​ണ്ട് ഒ​ന്നാം സ്ഥാ​ന​ത്തേ​ക്കു ക​യ​റി​യ​ത്. 9-ാം മി​നി​റ്റി​ല്‍ മി​ച്ച​ല്‍ വീ​സ​ര്‍ ലെ​വ​ര്‍കൂ​സ​നെ മു​ന്നി​ലെ​ത്തി​ച്ചു. 39-ാം മി​നി​റ്റി​ല്‍ ജെ​നാ​ഥ​ന്‍ താ​ഹ് ലെ​വ​ര്‍കൂ​സ​ന്‍റെ ലീ​ഡ് ഉ​യ​ര്‍ത്തി.

ര​ണ്ടാം പ​കു​തി​യി​ലാ​ണ് ബൊ​റൂ​സി​യ​യു​ടെ ക​ളി പു​റ​ത്തു​വ​ന്ന​ത്. നാ​ലു മി​നി​റ്റി​നി​ടെ നേ​ടി​യ ര​ണ്ടു ഗോ​ളു​ക​ള്‍ ബൊ​റൂ​സി​യ​യെ തി​രി​ച്ചു​കൊ​ണ്ടു​വന്നു. ജേ​ക്ക​ബ് ബേ​ണ്‍ ലാ​ര്‍സ​ന്‍ (65-ാം മിനിറ്റ്), മാ​ര്‍കോ റൂ​സ് (69-ാം മിനിറ്റ്) എ​ന്നി​വ​രി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. അ​വ​സാ​ന മി​നി​റ്റു​ക​ളി​ല്‍ എ​ല്ലാം ത​കി​ടം മ​റി​ഞ്ഞു. പാ​കോ അ​ല്‍കാ​സ​റു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളി​ല്‍ (85, 90+4 മിനിറ്റുകൾ) സ​ന്ദ​ര്‍ശ​ക​ര്‍ ജ​യി​ച്ചു. ആ​റു ക​ളി​യി​ല്‍ 14 പോ​യി​ന്‍റാ​ണ് ബൊ​റൂ​സി​യ​യ്ക്ക്. ഇ​ത്ര​ത​ന്നെ മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് ബ​യേ​ണി​ന് 13 പോ​യി​ന്‍റും.