തിരുവനന്തപുരം: ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തിനായി മിന്നുന്ന പ്രകടനം നടത്തിയ സാജൻ പ്രകാശ് കായികമന്ത്രി ഇ.പി ജയരാജനെ സന്ദർശിച്ചു. അമ്മ ഷാന്റിമോളോടൊപ്പം മന്ത്രിയുടെ ഓഫീസിലെത്തിയാണ് സന്ദർശിച്ചത്. 2017 ജനുവരിയിൽ കേരള പോലീസിൽ സിഐ ആയി നിയമനം നൽകിയെങ്കിലും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് കായികമന്ത്രിയെ സന്ദർശിച്ചത്.
പരിശീലനത്തിനുൾപ്പെടെ ഇപ്പോൾ വൻ സാന്പത്തിക ബാധ്യത വന്ന കാര്യം കായികമന്ത്രിയെ ധരിപ്പിച്ചു. വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി ഉറപ്പു നല്കി.
പരിശീലനത്തിനുൾപ്പെടെ ഇപ്പോൾ വൻ സാന്പത്തിക ബാധ്യത വന്ന കാര്യം കായികമന്ത്രിയെ ധരിപ്പിച്ചു. വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി ഉറപ്പു നല്കി.