ദുബായ്: ഈ വർഷം നവംബർ 23 മുതൽ ഡിസംബർ രണ്ടു വരെ ദുബായിൽ നടക്കുന്ന രണ്ടാം ടി-10 ക്രിക്കറ്റ് ലീഗിനുള്ള കേരള കിംഗ്സ് ടീമിന്റെ മാർക്വീ താരമായി വെസ്റ്റ് ഇൻഡീസ് സൂപ്പർ താരം ക്രിസ് ഗെയ്ൽ. ഇയോണ്‍ മോർഗണ്‍, കീറണ്‍ പൊള്ളാർഡ്, സുഹൈൽ തൻവീർ എന്നിവരും ടീമിലുണ്ട്. കഴിഞ്ഞ വർഷം ടി-10 ലീഗ് സ്വന്തമാക്കിയത് കേരള കിംഗ് ആയിരുന്നു.
നേപ്പാൾ സ്പിന്നർ സന്ദീപ് ലാമിച്ചൻ, പാക് താരങ്ങളായ ജുനൈദ് ഖാൻ, ഇമ്രാൻ നസീർ ഇംഗ്ലണ്ടിന്റെ ടോം കുറാൻ, ശ്രീലങ്കൻ താരങ്ങളായ നിറോഷാൻ ഡിക്ക് വെല്ല, ദാസൻ ഷനക എന്നിവരും കേരള ടീമിലുണ്ട്.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുഖ്യ സംഘാടകരായിട്ടുള്ള ടി-10 ലീഗിൽ എട്ട് ടീമുകളാണുള്ളത്. 10 ഓവർ ആണ് ടി-10 ലീഗിൽ ഉള്ളത്. ഇന്ത്യൻ താരം വിരേന്ദർ സെവാഗ് ഉൾപ്പെടെയുള്ള താരങ്ങൾ ടി-10ന്റെ ഭാഗമാണ്.