തിരുവനന്തപുരം: എഎസ്ഐഎസ്സി (അസോസിയേഷൻ ഓഫ് സ്കൂൾസ് ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ്) കേരള റീജന്റെ ഗേൾസ് ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ ജൂണിയർ വിഭാഗത്തിൽ പത്തനംതിട്ട ഗുഡ് ഷെപ്പേർഡ് സ്കൂളും സീനിയർ വിഭാഗത്തിൽ വെണ്ണിക്കുളം ബഥനി അക്കാഡമിയും ജേതാക്കളായി. ക്രൈസ്റ്റ് നഗർ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ 17 സ്കൂളുകൾ പങ്കെടുത്തു.
വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സൂപ്രണ്ട് കെ.ഇ. ബൈജു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ ജോസഫ് വട്ടപ്പറന്പിൽ സിഎംഐ, പ്രിൻസിപ്പൽ റവ. ഡോ. കുര്യൻ ചാലങ്ങാടി സിഎംഐ, ഫാ. ജോസഫ് പാലാക്കുന്നേൽ സിഎംഐ (മാനേജർ, കാർമൽ പോളി ടെക്നിക്), വൈസ് പ്രിൻസിപ്പൽ ഫാ. ടിന്റോ പുളിഞ്ചുവള്ളിൽ സിഎംഐ, തോമസ് മാണി എന്നിവർ സന്നിഹിതരായിരുന്നു. സമാപന ചടങ്ങിൽ കേരള സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവി ഡോ. ജയരാജൻ ഡേവിഡ് ട്രോഫികൾ സമ്മാനിച്ചു. ഓൾ കേരള അസോസിയേഷൻ ഓഫ് ഐഎസ്സി സ്കൂൾസ് സെക്രട്ടറി ഫാ. ജോർജ് മാത്യു കാരൂർ പ്രസംഗിച്ചു.