പത്തനംതിട്ട: പ്രമാടം രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ കേന്ദ്ര സർക്കാർ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമായി സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ പെണ്‍കുട്ടികൾക്കായി വോളിബോൾ അക്കാഡമി ആരംഭിക്കും.
പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വിവിധ കായിക ഇനങ്ങൾക്കായി 34 അക്കാഡമികൾ സായ് പുതുതായി ആരംഭിക്കും. ഇതിൽ വോളിബോളിനായി കേരളത്തിൽ പ്രമാടം കൂടാതെ ഗുജറാത്തിലെ നാദയാദിലാണ് രണ്ടാമതൊരു അക്കാഡമി അനുവദിച്ചിരിക്കുന്നത്. കേരളത്തിൽ അനുവദിച്ചിരിക്കുന്ന ഏക അക്കാഡമിയും പ്രമാടത്താണ്.ആദ്യഘട്ടത്തിൽ 25 കുട്ടികൾക്കാണ് സായ് അക്കാഡമിയിലേക്ക് പ്രവേശനം നൽകുന്നതെന്ന് അടൂർ പ്രകാശ് എംഎൽഎ അറിയിച്ചു.