ലണ്ടൻ: ഗോൾ രഹിതമായ ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയിൽ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളടിച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണൽ ജയം സ്വന്തമാക്കി. സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ 2-0ന് എവർട്ടണെയാണ് ആഴ്സണൽ കീഴടക്കിയത്. അലക്സാന്ദ്രെ ലാകാസെറ്റെ (56-ാം മിനിറ്റ്), എംറിക് ഒൗബമെയാംഗ് (59-ാം മിനിറ്റ്) എന്നിവരാണ് ആഴ്സണലിനായി ലക്ഷ്യം നേടിയത്. മത്സരത്തിൽ ആറ് രക്ഷപ്പെടുത്തലുകളുമായി വലകാത്ത പീറ്റർ ചെക്കാണ് ഗണ്ണേഴ്സിന്റെ വിജയത്തിന് മറ്റൊരു കാരണക്കാരൻ.