കോട്ടയം: കോതമംഗലത്ത് നടന്ന എംജി സർവകലാശാലാ ക്രോസ് കൺട്രി ചാന്പ്യൻഷിപ്പ് വനിതാവിഭാഗത്തിൽ ചങ്ങനാശേരി അസംപ്ഷൻ കോളജും പുരുഷവിഭാഗത്തിൽ കോതമംഗലം എംഎ കോളജും ജേതാക്കളായി.
പാലാ അൽഫോൻസയും കോതമംഗലം എംഎയും വനിതാവിഭാഗത്തിൽ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയപ്പോൾ പുരുഷവിഭാഗത്തിൽ സെന്റ് ഡൊമിനിക്സ് കാഞ്ഞിരപ്പള്ളി, എസ്ബി കോളജ് ചങ്ങനാശേരി എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് അസംപ്ഷൻ വനിതാവിഭാഗം ക്രോസ് കൺട്രി ചാന്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്.
പുരുഷവിഭാഗത്തിൽ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കിയ എംഎ കോളജ് നിലവിലെ ജേതാക്കളാണ്. ഈ മത്സരത്തിലെ വിജയികൾ ഒക്ടോബർ നാലിന് കർണാടകയിലെ ഗുൽബർഗ സർവകലാശാലയിൽ നടക്കുന്ന അന്തർസർവകലാശാലാ മത്സരത്തിൽ എംജി സർവകലാശാലയെ പ്രതിനിധീകരിക്കും.