തിരുവനന്തപുരം: പുരുഷൻമാരുടെ 200 മീറ്റർ ബട്ടർഫ്ളൈയിൽ പൂന്പാറ്റയായി ഫിനിഷ് ചെയ്ത് കേരളത്തിന്റെ സജൻ പ്രകാശ് സുവർണനേട്ടത്തിൽ പഞ്ചാമൃതം കുറിച്ചു. പങ്കെടുത്ത അഞ്ച് ഇനങ്ങളിലും റിക്കാർഡോടെയാണ് മലയോര ജില്ലയായ ഇടുക്കിയിൽ നിന്നുള്ള താരം സ്വർണനേട്ടം സ്വന്തമാക്കിയത്. ഇന്നലെ നടന്ന 200 മീറ്റർ ബ്ട്ടർഫ്ളൈയിൽ സ്വന്തം പേരിലുള്ള റിക്കാർഡ് പുതുക്കിയാണ് സജൻ പ്രകാശ് ഈ മീറ്റിലെ അഞ്ചാമത്തെ റിക്കാർഡിന് ഉടമയായത്.
കഴിഞ്ഞ വർഷം ഭോപ്പാൽ മീറ്റിൽ സ്ഥാപിച്ച ഒരു മിനിറ്റ് 59.12 സെക്കൻഡ് എന്ന സമയം ഒരു മിനിറ്റ് 57.73 എന്നാക്കി തിരുത്തിയാണ് സജൻ നീന്തിക്കയറിയത്. റെയിൽവേ താരങ്ങളായ സുപ്രിയ മൊണ്ടൽ (2: 03.36) വെള്ളിയും സനു ദേബ്നാഥ് (2:04.13) വെങ്കലവും നേടി. ഈ ഇനത്തിൽ വനിതാ വിഭാഗത്തിൽ ഇന്ത്യൻ പോലീസിന്റെ റിച്ചാ മിശ്ര സ്വർണനേട്ടം സ്വന്തമാക്കിയതോടെ മീറ്റിൽ അഞ്ചു സുവർണനേട്ടത്തിന് അർഹയായി. 35-ാം വയസിലും മിന്നും പ്രകടനം നടത്തി (2:21.92) യാണ് റിച്ച സ്വർണനേട്ടം സ്വന്തമാക്കിയത്. സ്വിമ്മിംഗ് ഫെഡറേഷന്റെ തൃഷാ ഘർഹാനീസ് ( 2:22.98) വെള്ളിയും ഛത്തീസ്ഗഡിന്റെ സൃഷ്ടി നാഗ് ( 2:24.85) വെങ്കലവും നേടി.
100 മീറ്റർ ബാക്സ്ട്രോക്കിൽ 56.53 സെക്കൻഡിൽ ഫിനിഷ് ചെയ്ത് കർണാടകയുടെ ശ്രീഹരി നടരാജൻ സ്വർണം സ്വന്തമാക്കിയപ്പോൾ റിക്കാർഡും വഴിമാറി. സ്വന്തം പേരിൽ കഴിഞ്ഞ വർഷം ഭോപ്പാലിൽ സ്ഥാപിച്ച 57.20 എന്ന സമയമാണ് ശ്രീഹരി തിരുത്തിയത്. മീറ്റിൽ ശ്രീഹരിയുടെ മൂന്നാം സ്വർണനേട്ടമാണിത്. സർവീസസിന്റെ മലയാളി താരം പി.എസ്. മധു (58.29) വെള്ളിയും തമിഴ്നാടിന്റെ ടി. സേതുമാണിക്യവേൽ (58.60) വെങ്കലവും നേടി.
പുരുഷൻമാർ 100 മീറ്റർ ബാക്സ്ട്രോക്കിൽ റിക്കാർഡ് സ്വന്തമാക്കിയപ്പോൾ റിക്കാർഡിൽ കുറഞ്ഞ പ്രകടനമില്ലെന്ന നിലപാടായിരുന്നു വനിതകൾക്കും. ഗുജറാത്തിന്റെ മാനാ പട്ടേൽ സ്വന്തം പേരിൽ കഴിഞ്ഞ വർഷം കുറിച്ച റിക്കാർഡ് തിരുത്തിക്കുറിച്ചാണ് ഇക്കുറി സ്വർണം നേടിയത്.
ഒരു മിനിറ്റ് 04.33 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ വഴിമാറിയത് കഴിഞ്ഞ വർഷം മാനാ തന്നെ സ്ഥാപിച്ച ഒരു മിനിറ്റ് 04.40 സെക്കൻഡ് എന്ന സമയം. ഈ ഇനത്തിൽ കർണാടകത്തിന്റെ താരങ്ങളായ സുവർണാ സി. ഭാസ്ക്കർ (1:06.63) വെള്ളിയും നിനാ വെങ്കടേഷ് (1:07.05) വെങ്കലവും നേടി.
മീറ്റിലെ അവസാന മത്സരയിനമായിരുന്ന മിക്സഡ് റിലേയിൽ കർണാടക (1:51.74) സ്വർണവും എസ്എഫ്ഐ ( 1:52.04) വെള്ളിയും റെയിൽവേ (1:52.40) വെങ്കലവും നേടി.
ഡൈവിംഗിൽ പുരുഷവിഭാഗത്തിൽ 36 പോയിന്റോടെ സർവീസസ് ചാന്പ്യൻമാരായപ്പോൾ 20 പോയിന്റുമായി റെയിൽവേ റണ്ണേഴ്സ് അപ്പായി. വനിതാ വിഭാഗത്തിൽ 30 പോയിന്റോടെ റെയിൽവേ ഒന്നാമതും 11 പോയിന്റുമായി എസ്എഫ്ഐ രണ്ടാമതുമെത്തി. ഡൈവിംഗിൽ ഇക്കുറി രണ്ട് റിക്കാർഡുകളും പിറന്നു.
സജന്റെ റിക്കാർഡ് നേട്ടങ്ങൾ
മത്സര ഇനം, ബ്രായ്ക്കറ്റിൽ സമയം
200 മീറ്റർ ഫ്രീസ്റ്റൈൽ (1:50.35)
200 മീറ്റർ മെഡ്ലേ (2:05.83)
400 മീറ്റർ ഫ്രീ സ്റ്റൈൽ (3: 54.93)
100 മീറ്റർ ബട്ടർഫ്ളൈ (0.53.46)
200 മീറ്റർ ബട്ടർഫ്ളൈ (1:57.23)
തോമസ് വർഗീസ്