ടോക്കിയോ: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ജേതാവായ നവോമി ഒസാക്കയ്ക്ക് പാൻ പസഫിക് ഓപ്പണ്‍ ഫൈനലിൽ തോൽവി. ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവയാണ് ഫൈനലിൽ ഒസാക്കയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയത്. സ്വന്തം നാട്ടിൽ കപ്പുയർത്താമെന്ന ഒസാക്കയുടെ മോഹം ഇതോടെ ഫലംകണ്ടില്ല.
6-4, 6-4നായിരുന്നു ജാപ്പനീസ് താരത്തിന്റെ തോൽവി. ജീവിതത്തിൽ ഇതുവരെ ഇത്രയും ക്ഷീണം അനുഭവപ്പെട്ടില്ല - മത്സരത്തിൽ തനിക്ക് അനുഭവപ്പെട്ട ക്ഷീണത്തെക്കുറിച്ച് നവോമി പറഞ്ഞു. നവോമി ക്ഷീണിതയായിരുന്നു. അത് കളത്തിൽ ഏവർക്കും കാണാൻ സാധിച്ചതാണ് - മത്സരശേഷം പ്ലീഷ്കോവ പറഞ്ഞു. ഇരുപത്താറുകാരിയായ പ്ലീഷ്കോവയുടെ 11-ാം കരിയർ കിരീടമാണിത്.