മ്യൂണിക്: ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക്കിനു തുടര്‍ച്ചയായ നാലാം ജയം. നാലു കളിയില്‍ നാലിലും ജയിച്ച നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ ഒന്നാം സ്ഥാനത്താണ്. ബയേണ്‍ 2-0നാണ് ഷാല്‍കെയെ തോല്‍പ്പിച്ചത്. ഹാമിഷ് റോഡ്രിഗസ് (എട്ടാം മിനിറ്റ്), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (64-ാം മിനിറ്റ്- പെനല്‍റ്റി) എന്നിവരാണ് ഗോള്‍ നേടിയത്. ഒരു ജയം പോലുമില്ലാത്ത ഷാല്‍കെ അവസാന സ്ഥാനത്താണ്.