ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ ഗ്രൂപ്പ് ബിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ഛത്തീസ്ഗഡിനെ ആറ് വിക്കറ്റിനാണ് കേരളം കീഴടക്കിയത്. സ്കോർ: ഛത്തീസ്ഗഡ് 39.5 ഓവറിൽ 138. കേരളം 40 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 133. ജലജ് സക്സേനയുടെ ഓൾ റൗണ്ട് പ്രകടനമാണ് കേരളത്തിന്റെ ജയത്തിനു വഴിമരുന്നിട്ടത്.
വി. ജയദേവൻ നിയമപ്രകാരമാണ് കേരളത്തിന്റെ ജയം. മഴയെത്തുടർന്ന് കേരളത്തിന്റെ ലക്ഷ്യം 45 ഓവറിൽ 133 ആയി നിശ്ചയിക്കപ്പെട്ടു. കേരളത്തിനായി ജലജ് സക്സേന 58 റണ്‍സ് എടുത്ത് പുറത്താകാതെനിന്നു. ഡാർലി ഫെരാരിയോ 33 റണ്‍സ് നേടി. 10 ഓവറിൽ 31 റണ്‍സ് വഴങ്ങി നാല് വിക്കറ്റും സക്സേന സ്വന്തമാക്കിയിരുന്നു. അക്ഷയ് ചന്ദ്രൻ 13 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി