ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ പൃഥ്വി ഷായും ശ്രേയസ് അയ്യറും സെഞ്ചുറി നേടിയപ്പോൾ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 400 റണ്‍സ് നേടി. ഷാ 129ഉം അയ്യർ 144 ഉം റണ്‍സ് എടുത്തു. സൂര്യകുമാർ യാദവ് 67 റണ്‍സ് നേടി. ക്യാപ്റ്റൻ അജിങ്ക്യ രാഹനെയ്ക്ക് (മൂന്ന് റണ്‍സ്) തിളങ്ങാൻ സാധിച്ചില്ല.
ഇന്ത്യൻ ടീമിലേക്കുള്ള തങ്ങളുടെ വരവ് അധികം ദൂരെയല്ലെന്ന് വ്യക്തമാക്കുന്ന ഇന്നിംഗ്സുകളാണ് ഷായും അയ്യറും കാഴ്ചവച്ചത്. ഗ്രൂപ്പ് എയിലെ മത്സരത്തിൽ മുംബൈ 173 റണ്‍സിന് റെയിൽവേസിനെ കീഴടക്കി.
ഇന്ത്യൻ ടീമിലേക്കുള്ള തങ്ങളുടെ വരവ് അധികം ദൂരെയല്ലെന്ന് വ്യക്തമാക്കുന്ന ഇന്നിംഗ്സുകളാണ് ഷായും അയ്യറും കാഴ്ചവച്ചത്. ഗ്രൂപ്പ് എയിലെ മത്സരത്തിൽ മുംബൈ 173 റണ്‍സിന് റെയിൽവേസിനെ കീഴടക്കി.