ശ്രീകൃഷ്ണപുരം: ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന സുബ്രതോ മുഖർജി സംസ്ഥാന സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ 17 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മലപ്പുറം ജേതാക്കളായി. പാലക്കാട് ജില്ലയെ നാലു ഗോളുകൾക്കു തകർത്താണ് മലപ്പുറം ജേതാക്കളായത്.
14 വയസിനു താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിന് തൃശൂരിനെ പരാജയപ്പെടുത്തി തിരുവനന്തപുരം ജേതാക്കളായി. 17 വയസിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം ഫൈനലിൽ ഇന്നു രാവിലെ ഏഴിനു തിരുവനന്തപുരം കോഴിക്കോടിനെ നേരിടും.