ഒരു ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും അധികം ക്യാച്ച് എടുത്ത താരങ്ങളുടെ പട്ടികയിൽ ശിഖർ ധവാനും. ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിൽ ബംഗ്ലദേശിനെതിരായ പോരാട്ടത്തിലാണ് ധവാൻ റിക്കാർഡ് സ്വന്തമാക്കിയത്. നാല് ക്യാച്ചുകളാണ് ധവാൻ മത്സരത്തിൽ എടുത്തത്.
നസ്മുൾ ഹുസൈൻ, ഷക്കീബ് അൽ ഹസൻ, മെഹിഡി ഹസൻ, മുസ്താഫിസുർ റഹ്മാൻ എന്നിവരുടെ ക്യാച്ചുകൾ ഇന്ത്യൻ ഓപ്പണർ കൈപ്പിടിയിലൊതുക്കി. ഒരു മത്സരത്തിൽ നാല് ക്യാച്ച് എടുക്കുന്ന ഏഴാമത് ഇന്ത്യൻ താരമാണ് ധവാൻ.
സുനിൽ ഗാവസ്കർ (പാക്കിസ്ഥാനെതിരേ 1985ൽ), മുഹമ്മദ് അസ്ഹറുദ്ദീൻ (പാക്കിസ്ഥാനെതിരേ 1997ൽ), സച്ചിൻ തെണ്ടുൽക്കർ (പാക്കിസ്ഥാനെതിരേ 1998ൽ), രാഹുൽ ദ്രാവിഡ് (വെസ്റ്റ് ഇൻഡീസിനെതിരേ 1999ൽ), മുഹമ്മദ് കൈഫ് (ശ്രീലങ്കയ്ക്കെതിരേ 2003ൽ), വി.വി.എസ്. ലക്ഷ്മണ് (സിംബാബ് വെയ്ക്കെതിരേ 2004ൽ) എന്നിവരാണ് ഈ നേട്ടം മുന്പ് സ്വന്തമാക്കിയത്.