ദോഹ: ഏഷ്യന്‍ ടീം സ്നൂക്കര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വെള്ളി. ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥാനോട് 2-3ന് തോറ്റു. ആദ്യ സിംഗിള്‍സില്‍ പാക്കിസ്ഥാന്റെ ബാബര്‍ മാസി പങ്കജ് അഡ്വാനിയെ തോല്‍പ്പിച്ചു. രണ്ടാം സിംഗിള്‍സില്‍ മല്‍കീത് സിംഗ് മുഹമ്മദ് അസീഫിനെ തോല്‍പ്പിച്ചു. ഡബിള്‍സില്‍ അസിഫ്-മാസി സഖ്യം പാക്കിസ്ഥാന് ജയമൊരുക്കി. മൂന്നാം സിംഗിള്‍സില്‍ അഡ്വാനി ജയിച്ചു. അവസാന സിംഗിള്‍സ് മത്സരത്തില്‍ മല്‍കീത് സിംഗിനെ മാസി തോല്‍പ്പിച്ചതോടെ ഇന്ത്യക്ക് സ്വര്‍ണം നഷ്ടമായി.