ടോക്കിയോ: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ജേതാവായ ജപ്പാന്റെ നവോമി ഒസാക്ക പാൻ പസഫിക് ഓപ്പണ്‍ ടെന്നീസ് സെമിയിൽ. മൂന്നാം സീഡായ ഒസാക്ക ചെക് റിപ്പബ്ലിക്കിന്റെ ബാർബറ സ്ട്രെകോവയെയാണ് ക്വാർട്ടറിൽ കീഴടക്കിയത്. 6-3, 6-4നായിരുന്നു ജാപ്പനീസ് താരത്തിന്റെ ജയം. സെമിയിൽ ഇറ്റാലിയൻ താരം കാമില ജോർജിയാണ് ഒസാക്കയുടെ എതിരാളി.
ക്വാർട്ടർ പോരാട്ടത്തിനിടെ ബെലാറസിന്റെ വിക്ടോറിയ അസരെങ്ക പരിക്കേറ്റ് പിന്മാറിയപ്പോൾ ഇറ്റലിയുടെ കാമില ജോർജി സെമിയിൽ കടന്നു. 5-3ന് ഇറ്റാലിയൻ താരം മുന്നിട്ടുനിൽക്കുന്പോഴായിരുന്നു അസരെങ്ക മത്സരം ഉപേക്ഷിച്ചത്.
മറ്റൊരു ക്വാർട്ടറിൽ നാലാം സീഡായ ചെക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലീഷ്കോവ അമേരിക്കയുടെ അലിസണ് റിസ്കയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി. സ്കോർ: 6-1, 6-7(5-7), 7-6(7-4). ക്രൊയേഷ്യയുടെ ഡൊണ വെകിക് ആണ് പ്ലീഷ്കോവയുടെ സെമി എതിരാളി.