ബറിറം (തായ്ലൻഡ്): ഐഎസ്എൽ ലീഗ് സീസണ് ആരംഭത്തിനു മുന്‍പുള്ള അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് ഏകപക്ഷീയ ജയം. തായ് ക്ലബ്ബായ ബറിറം യുണൈറ്റഡ് എഫ്സിയെ മറുപടിയില്ലാത്ത അര ഡസണ്‍ ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് തകർത്തത്.
ബ്ലാസ്റ്റേഴ്സിനായി ലിൻ ഇരട്ട ഗോൾ നേടി. 27, 45 മിനിറ്റുകളിലായിരുന്നു ലിന്റെ ഗോളുകൾ. സ്ലാവിസ സ്റ്റൊജാനോവിക് (32-ാം മിനിറ്റ്), ഹരിഷി ദത്ത് (38-ാം മിനിറ്റ്), സക്കീർ മുണ്ടംപാറ (50-ാം മിനിറ്റ്), മതേജ് പോപ് ലാറ്റ്നിക് (58-ാം മിനിറ്റ്) എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യംകണ്ടത്.
ഐഎസ്എല്ലിനു മുന്‍പുള്ള പര്യടനത്തിലെ കഴിഞ്ഞ മത്സരത്തിൽ ബാങ്കോക്ക് യുണൈറ്റഡിനെ 2-0ന് ബ്ലാസ്റ്റേഴ്സ് പരാജപ്പെടുത്തിയിരുന്നു.
29 മുതലാണ് ഐഎസ്എൽ 2018-19 സീസണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കോൽക്കത്തയും തമ്മിലാണ്.