അബുദാബി: ഏഷ്യ കപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ബംഗ്ലാദേശിനു ജയിക്കാൻ 256 റണ്‍സ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 255 റണ്‍സ് നേടി.
അഫ്ഗാനിസ്ഥാനായി ഹഷ്മതുള്ള ഷാഹിദി 58 റണ്‍സ് എടുത്ത് ടോപ് സ്കോററായി. റഷീദ് ഖാൻ 32 പന്തിൽ 57 റണ്‍സ് നേടി പുറത്താകാതെനിന്നതാണ് അഫ്ഗാന്റെ സ്കോർ 255ൽ എത്തിച്ചത്. 42 റണ്‍സുമായി ഗുൽബാദിൻ നബിയും പുറത്താകാതെനിന്നു. ഏഴാം വിക്കറ്റിൽ ഇവർ പുറത്താകാതെ 95 റണ്‍സ് നേടി.