ടോക്കിയോ: യുഎസ് ഓപ്പണ്‍ വനിതാ സിംഗിൾസ് ജേതാവായ ജപ്പാന്റെ നവോമി ഒസാക്ക പാൻ പസഫിക് ഓപ്പണ്‍ ക്വാർട്ടറിൽ. സ്വന്തം നാട്ടുകാർക്കു മുന്നിലായിരുന്നു യുഎസ് ഓപ്പണിനു ശേഷമുള്ള നവോമിയുടെ പ്രകടനം.
പ്രീക്വാർട്ടറിൽ സ്ലോവാക്യയുടെ ഡൊമിനിക്ക സിബുൽക്കോവയെ നേരിട്ടുള്ള സെറ്റുകൾക്കാണ് മൂന്നാം സീഡായ ഒസാക്ക കീഴടക്കിയത്. സ്കോർ: 6-2, 6-1.
അതേസമയം, ആറാം സീഡായ സ്പെയിനിന്റെ ഗാർബിനെ മുഗുരുസ ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ അലിസണ് റിസ്കെയാണ് 6-1, 6-2ന് മുഗുരുസയെ കീഴടക്കിയത്. രണ്ടാം സീഡായ കരോളിന ഗാർസ്യ, നാലാം സീഡായ കരോളിന പ്ലീഷ്കോവ തുടങ്ങിയവരും ക്വാർട്ടറിൽ കടന്നിട്ടുണ്ട്. ഗാർസ്യയും പ്ലീഷ്കോവയും മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ജയം സ്വന്തമാക്കിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ടശേഷമായിരുന്നു പ്ലീഷ്കോവയുടെ തിരിച്ചുവരവ്.