തിരുവനന്തപുരം: പിരപ്പൻകോട് അംബേദ്കർ അന്താരാഷ്ട്ര നീന്തൽക്കുളത്തിലെ ഓളപ്പരപ്പുകൾ വകഞ്ഞുമാറ്റി സുവർണ നേട്ടം കൊയ്യാൻ താരങ്ങളെത്തി. ദേശീയ സീനിയർ നീന്തൽ മത്സരത്തിന് ഇന്ന് തുടക്കമാകും. പുരുഷ-വനിതാ വിഭാഗങ്ങളിലായി ദേശീയ അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ 800 ഓളം താരങ്ങളാണ് അഞ്ചു ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ദേശീയ റിക്കാർഡ് സ്വന്തം പേരിലുള്ള ഒട്ടുമിക്ക താരങ്ങളും ഇക്കുറി മത്സരത്തിനിറങ്ങുന്നു എന്നത് ശ്രദ്ധേയമാണ്.
ഈ വർഷം അവസാനം ചൈനയിലെ ഹാങ്ഷോയിൽ നടക്കുന്ന ലോക നീന്തൽ മത്സരങ്ങളുടെയും 2019ലെ വിവിധ അന്താരാഷ്ട്ര നീന്തൽ മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഇന്ത്യൻ ടീമിന്റെയും പ്രാഥമിക സെലക്ഷനുകളും ഈ ചാന്പ്യൻഷിപ്പിൽ നിന്നായിരിക്കും.
മലയാളി താരം സജൻ പ്രകാശ്, വീർധവൽ കാഡെ, സന്ദീപ് സജുവാൾ, ആരോണ്‍ ഡിസൂസ, സൗരഭ് സാംഗ് വേക്കർ, റിച്ച മിശ്ര, മാളവിക, മാനാപട്ടേൽ തുടങ്ങിയ പ്രമുഖർ മത്സരത്തിനിറങ്ങും. ഇവരെക്കൂടാതെ പ്രമുഖ ഡൈവിംഗ് താരങ്ങളായ രാമനാഥ ശർമ, സിദ്ധാർഥ് പർദേശായി, സന്ദീപ് ദാസ്, ലണ്ടൻ സിംഗ്, അഷ്നച്ചെവിൽ, ടിറ്റിക്ഷ മാരത്തെ എന്നിവരും തലസ്ഥാനത്ത് എത്തിച്ചേർന്നു. ഇലക് ട്രോണിക് ടൈമിംഗ് സിസ്റ്റമാണ് ഇക്കുറി മത്സര നടത്തിപ്പിനായി ഉപയോഗിക്കുന്നത്. ദേശീയ നീന്തൽ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കേരള അക്വാട്ടിക് അസോസിയേഷനാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
തോമസ് വർഗീസ്