ലണ്ടൻ: ലോകകപ്പ് നേടിയ ഫ്രഞ്ച് ഫുട്ബോൾ ടീമിന്റെ വിശ്വസ്ത താരമായ എൻഗോളോ കാന്റെ ആരാധകരെ ഞെട്ടിച്ച് അവർക്കൊപ്പം അപ്രതീക്ഷിതമായി വീട്ടിലെത്തി. അതും ലിവർപൂൾ ആരാധകന്റെ വീട്ടിലായിരുന്നു സന്ദർശനം. ചെൽസിയുടെ മധ്യനിരത്താരമാണ് കാന്റെ.
സംഭവം നടന്നത് ശനിയാഴ്ചത്തെ പ്രീമിയർ ലീഗ് മത്സരത്തിനുശേഷമായിരുന്നു. കാർഡിഫ് സിറ്റിയുമായുള്ള ചെൽസിയുടെ മത്സരത്തിനുശേഷം കാന്റെ പാരീസിലേക്കു പോകാൻ ട്രയിൻ കയറാൻവേണ്ടി സ്റ്റേഷനിലെത്തിയെങ്കിലും ട്രയിൻ മിസായി. ഇതോടെ അടുത്തുള്ള പള്ളിയിലേക്കു പോയ അദ്ദേഹത്തെ ഒരു കൂട്ടം ചെറുപ്പക്കാർ ഫോട്ടോക്കായി സമീപിച്ചു. അതിനു ശേഷം ചെറുപ്പക്കാരിലൊരാൾ താരത്തെ അത്താഴത്തിനു ക്ഷണിച്ചപ്പോൾ കാന്റെ അതിനു സമ്മതം മൂളുകയായിരുന്നു.
അവരുടെ വീട്ടിലെത്തി അത്താഴം കഴിച്ച് അന്നത്തെ പ്രീമിയർ ലീഗ് മത്സരവും കണ്ട് ചെറുപ്പക്കാർക്കൊപ്പം ഫിഫ ഗെയിമും കളിച്ചാണ് ഫ്രഞ്ച് താരം മടങ്ങിയത്. കാന്റെയെ കണ്ടുമുട്ടിയ ചെറുപ്പക്കാർതന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറം ലോകത്തെ അറിയിച്ചത്. ഒരു ലിവർപൂൾ ആരാധകന്റെ വീട്ടിലേക്കാണു താരം പോയതെന്നതാണു രസകരമായ കാര്യം. വന്പൻ പ്രതിഫലം വാങ്ങുന്ന താരമാണെങ്കിലും മിതത്വം നിറഞ്ഞ ജീവിത ശൈലിയും പെരുമാറ്റവുമാണ് കാന്റെയുടേത്.