കണ്ണൂർ: മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന പവർ ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പിൽ ജൂണിയർ വിഭാഗത്തിൽ തൃശൂർ ഓവറോൾ ചാന്പ്യൻമാരായി. എറണാകുളമാണ് റണ്ണേഴ്സ്അപ്പ്.
ജൂണിയർ പുരുഷ വിഭാഗത്തിൽ 53 പോയിന്റുകൾ നേടിയും വനിതാ വിഭാഗത്തിൽ 54 പോയിന്റും നേടിയാണ് തൃശൂർ ഓവറോൾ കരസ്ഥമാക്കിയത്. പുരുഷവിഭാഗത്തിൽ 50 പോയിന്റു നേടിയ കോഴിക്കോട് രണ്ടാംസ്ഥാനം നേടി. വനിതാ വിഭാഗത്തിൽ എറണാകുളമാണ് റണ്ണേഴ്സ്അപ്പ്. 40 പോയിന്റാണ് എറണാകുളം നേടിയത്. പുരുഷവിഭാഗത്തിൽ ബെസ്റ്റ് ലിഫ്റ്ററായി തൃശൂരിന്റെ വിപിൻ ജോയിയും വനിതാ വിഭാഗത്തിൽ ആലപ്പുഴയുടെ അശ്വിനി സുരേഷും തെരഞ്ഞെടുക്കപ്പെട്ടു.