സിംഗപ്പൂർ: സിംഗപ്പൂർ ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെഴ്സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൽട്ടൺ ജേതാവായി. റെഡ്ബുള്ളിന്റെ ഡച്ച് ഡ്രൈവറായ മാക്സ് വേർസ്റ്റഫനാണ് രണ്ടാം സ്ഥാനം. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ മൂന്നാമത് ഫിനിഷ് ചെയ്തു.
ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള വെറ്റലുമായുള്ള പോയിന്റ് വ്യത്യാസം ഹാമിൽട്ടൺ വർധിപ്പിച്ചു. സീസണിലെ ഏഴാം ജയമാണ് ഹാമിൽട്ടൺ സ്വന്തമാക്കിയത്. 281 പോയിന്റുമായി ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പിൽ ഹാമിൽട്ടൺ ഒന്നാമത് തുടരുന്പോൾ രണ്ടാം സ്ഥാനത്തുള്ള വെറ്റലിന് 241 പോയിന്റാണുള്ളത്.